എന്റെ ആദ്യ സിനിമ സംഭവിക്കാന്‍ കാരണം മാധവനാണ്, അദ്ദേഹമാണ് ഒരു പ്രൊഡ്യൂസറിന്റെ അടുത്ത് എന്നെ എത്തിച്ചത്: ഗൗതം വാസുദേവ് മേനോൻ

ന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ചലച്ചിത്ര സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. 20 വർഷമായി അദ്ദേഹം തമിഴ് സിനിമ ഇൻഡസ്ട്രിയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്. വലിയ സൂപ്പര്‍ താരങ്ങളെ നായകനാക്കി സിനിമ എടുക്കുകയും അവയൊക്കെ ലോകവ്യാപകമായി വലിയ വിജയം നേടുകയും ചെയ്ത ചരിത്രമാണ് ഗൗതം വാസുദേവ് മേനോന്റെ ഫിലിമോഗ്രാഫിയിലുള്ളത്.

സിനിമയിൽ 20 വർഷം പൂർത്തിയാക്കിയ ഗൗതം മേനോനുമായി ഒരു സ്വകാര്യ ചാനൽ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമ ജീവിതത്തിലെ രഹസ്യങ്ങളും സംഭവങ്ങളും തുറന്നുപറഞ്ഞത്. ഗൗതം മേനോന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് മാധവനെ നായകനാക്കി സംവിധാനം ചെയ്ത മിന്നലെ എന്ന ചിത്രത്തിലൂടെയാണ്. സൂര്യയെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത കാക്ക കാക്ക എന്ന ചിത്രത്തിന്റെ കഥയായിരുന്നു ആദ്യം മനസ്സിൽ ഉണ്ടായിരുന്നത്. ആ തിരക്കഥ സിനിമയാക്കാനാണ് അദ്ദേഹം ശ്രമിച്ചതും. പിന്നീട് നടന്‍ മാധവനെ പരിചയപ്പെട്ട ശേഷമാണ് മിന്നലെ സംഭവിക്കുന്നത്. മാധവനാണ് ഗൗതം മേനോനെ പ്രൊഡ്യൂസറിന് പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് ഗൗതം മേനോൻ ചെയ്ത സിനിമകളിലെല്ലാം മിന്നലെയുടെ ഒരംശം ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

ഗൗതം മേനോൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് ഹാരിസ് ജയരാജ് സംഗീതം. ആദ്യ ചിത്രം മുതൽ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. ഗൗതം മേനോൻ ചിത്രീകരിക്കുന്ന രംഗങ്ങള്‍ക്ക് ഭംഗി കൂട്ടുന്നത് ഹാരിസ് ജയരാജിന്റെ പശ്ചാത്തലസംഗീതമാണെന്ന് നിസംശയം പറയാന്‍ സാധിക്കും. ഹാരിസ് ജയരാജുമായി ഒരു പരസ്യ ചിത്രത്തിലാണ് ആദ്യമായി ഗൗതം വാസുദേവ് മേനോൻ സഹകരിക്കുന്നത്. പിന്നീട് സുഹൃത്തായ ഡോക്ടർ മുരളി വഴിയാണ് ഹാരിസ് സംഗീതം നിര്‍വ്വഹിച്ച ഒരു ഗാനം അദ്ദേഹം കേള്‍ക്കുന്നത്. പരസ്യ ചിത്രത്തിൽ നേരത്തെ സഹകരിച്ചിട്ടുള്ള ഹാരിസിനെ അങ്ങനെയാണ് ഗൗതം മേനോന്‍ തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. സിനിമയ്ക്ക് ആവശ്യമുള്ള സംഗീതം നൽകുന്നതിൽ ഏറെ ശ്രദ്ധയുള്ള ആളാണ് ഹാരിസ് ജയരാജ്. ഒരു സിനിമക്ക് വേണ്ടത് എന്താണെന്നുള്ള കൃത്യമായ ധാരണ ഹാരിസിന് ഉണ്ടെന്ന് ഗൗതം മേനോൻ പറയുന്നു.

ഗൗതം മേനോന്‍ ചിത്രങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് എഡിറ്റർ ആന്റണി. ആന്റണി ആദ്യമായി സ്വതന്ത്ര എഡിറ്റർ ആകുന്ന ചിത്രവും ഗൗതം മേനോന്റെ കാക്ക കാക്കയാണ്. സംവിധായകന്റെ മനസ്സറിയുന്ന എഡിറ്ററാണ് ആന്റണിയെന്ന് ഗൗതം വാസുദേവൻ മേനോന്‍ പറയുന്നു. മിന്നലെ പോലൊരു പ്രണയ ചിത്രം സംവിധാനം ചെയ്തതിനുശേഷമാണ് ആക്ഷൻ സിനിമയായ കാക്ക കാക്കയിലേക്ക് ഗൗതം മേനോൻ ചുവട് മാറുന്നത്. ചിത്രത്തിലെ നായികയായി എത്തിയ ജ്യോതികയോടാണ് ഗൗതം മേനോന്‍ ആദ്യമായി കാക്ക കാക്കയുടെ കഥ പറയുന്നത്. പിന്നീട് ചിത്രത്തിലെ നായക കഥാപാത്രമായ പോലീസുദ്യോഗസ്ഥനെ അവതരിപ്പിക്കാൻ പല താരങ്ങളെയും അദ്ദേഹം സമീപിച്ചിരുന്നു. വിക്രം, അജിത്, വിജയ് തുടങ്ങിയ മുൻനിര താരങ്ങളോടും അദ്ദേഹം ഈ കഥ പറഞ്ഞിട്ടുണ്ട്. പിന്നീട് ജ്യോതികയുടെ നിർദ്ദേശപ്രകാരമാണ് സൂര്യ നായകനായ നന്ദ എന്ന ചിത്രം ഗൗതം മേനോൻ കാണുന്നത്. നന്ദയിലെ സൂര്യയുടെ പ്രകടനമാണ് കാക്ക കാക്കയിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ സംവിധായകനെ പ്രേരിപ്പിച്ചത്. ഒരു സിനിമയുടെ 90 ശതമാനത്തോളം തന്റെ മനസ്സിൽ ഉണ്ടാകുമെന്നും എന്നെ വിശ്വസിച്ചു വരുന്ന താരങ്ങളുമായി ചേരുബോള്‍ ഒരു മാജിക് സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version