NEWS

വാലന്റൈന്‍സ് ഡേ അനാവശ്യം ആഘോഷിക്കേണ്ടത് അമര്‍ വീര്‍ ജവാന്‍ ദിനം: ബജ്‌റംഗ്ദള്‍

ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ആയി ആഘോഷിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയില്‍ തീവ്ര ഹിന്ദു സംഘടനകളായ ബജ്‌റംഗ്ദള്‍ രംഗത്ത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണിതെന്നും കുടുംബ വ്യവസ്ഥയ്ക്ക് എതിരാണെന്നും ആരോപിച്ച് ഇവര്‍ പലയിടങ്ങളിലും പ്രകടനം നടത്തുകയും വാലന്റൈന്‍സ് ആശംസ കാര്‍ഡുകള്‍ കത്തിക്കുകയും ചെയ്തു.

അതേസമയം, വാലന്റൈന്‍ ആഘോഷങ്ങള്‍ നിര്‍ത്തി പകരം അമര്‍ വീര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്ന ആവശ്യമാണ് ബജ്‌റംഗ്ദള്‍ ഉന്നയിക്കുന്നത്. പുല്‍വാമയില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരവായി ഇതിനെ മാറ്റണമെന്നും തെലങ്കാന സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker