ഹരി​യാ​ന​യി​ലെ ഗു​സ്തി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തിലുണ്ടായ വെടിവയ്പിൽ ​അഞ്ച് മ​രണം

ഹരി​യാ​ന​യി​ലെ റോ​ത്ത​ക്കി​ൽ ഗു​സ്തി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ വെടിവയ്പ്. അ​ഞ്ച് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു . സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ട​മ മ​നോ​ജ്, ഭാ​ര്യ സാ​ക്ഷി, സ​തീ​ഷ്, പ്ര​ദീ​പ്, പൂ​ജ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​നോ​ജി​ന്‍റെ ര​ണ്ട​ര വ​യ​സു​ള്ള മ​ക​നും പ​രി​ക്കേ​റ്റ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മ​റ്റൊ​രു ഗ്രാ​മ​ത്തി​ലെ ഗു​സ്തി പ​രീ​ശീ​ല​ക​ൻ സു​ഖ്വേ​ന്ദ​റി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. വെ​ടി​യു​തി​ർ​ത്ത​ത് ഇ​യാ​ളും സം​ഘ​വു​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version