യുഡിഎഫിലേക്ക് പോകുന്നുവെന്ന മാണി സി കാപ്പൻ്റെ പ്രഖ്യാപനം വോട്ടർമാരോട്കാണിച്ച നീതികേടെന്നു മന്ത്രി എ കെ ശശീന്ദ്രൻ

എൽ ഡി എഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന മാണി സി കാപ്പൻ്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎൽഎ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്ന് എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവിൽ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുൻപ് കാപ്പൻ എടുത്ത നിലപാട് അനുചിതമാണെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.

തന്നോട് സംസാരിക്കാതെ ദേശീയ നേതൃത്വം രാഷ്ട്രീയ തീരുമാനം എടുക്കില്ല. കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കും മുൻപ് കാപ്പൻ കാണിച്ചത് അനുചിത പ്രവർത്തിയാണ്. കാപ്പൻ്റെ ഇപ്പോഴത്തെ പ്രവൃത്തി കാണുമ്പോൾ അദ്ദേഹം നേരത്തെ യുഡിഎഫുമായി ധാരണ ഉണ്ടാക്കി എന്ന് വ്യക്തമാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

താൻ എൽഡിഎഫ് വിട്ട് യുഡിഎഫിൽ ഘടകക്ഷിയാകുമെന്ന് മാണി സി കാപ്പൻ പ്രഖ്യാപിച്ചിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version