പി എസ് സി റാങ്ക് ജേതാക്കളുടെ സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ച പരാജയം, സമരത്തിൽ ബാഹ്യ ഇടപെടലെന്നു ഡിവൈ എഫ് ഐ

പി എസ് സി റാങ്ക് ജേതാക്കളുടെ സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ച പരാജയം, സമരത്തിൽ ബാഹ്യ ഇടപെടൽ നടന്നുവെന്നു ഡിവൈ എഫ് ഐ ആരോപിച്ചു.

ഇന്നലെ രാത്രിയോടെ ഡിവൈഎഫ്ഐ മുൻകൈയെടുത്താണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ചർച്ച നടത്തിയത്. എന്നാൽ ചർച്ച വിജയം കണ്ടില്ല. ബാഹ്യ ഇടപെടൽ മൂലമാണ് ചർച്ച പരാജയപ്പെട്ടതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മതിയായ നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് അസോസിയേഷനാണു സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നത്. സമരം 18 ദിവസം പിന്നിട്ടു. ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ഉറപ്പു നൽകിയില്ല.

അസോസിയേഷൻ പ്രതിനിധികളുമായി ഡിവൈഎഫ്ഐ നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസുമായി ചർച്ച നടന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version