Lead NewsNEWS

എൻസിപി വന്നാൽ സ്വീകരിക്കും, മാണി സി കാപ്പൻ മാത്രം വന്നാലും സ്വീകരിക്കും, നയം വ്യക്തമാക്കി രമേശ് ചെന്നിത്തല

എൻ സി പിയെ വീണ്ടും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്കിടെയാണ് രമേശ് ചെന്നിത്തല വീണ്ടും എൻസിപിയെ സ്വാഗതം ചെയ്തത്.

എൻസിപി വന്നാൽ സ്വീകരിക്കും. ഇനി മാണി സി കാപ്പൻ മാത്രമാണ് വരുന്നതെങ്കിലും സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പാലാ സീറ്റ് മാണി സി കാപ്പന് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം എൻസിപി എൽഡിഎഫിനൊപ്പം നിൽക്കുമെന്നാണ് ഇപ്പോൾ ഡൽഹിയിൽ നിന്ന് ലഭിക്കുന്ന സൂചന. മുന്നണി മാറ്റത്തിന് ദേശീയ അധ്യക്ഷൻ ശരത് പവാർ പച്ചക്കൊടി കാണിച്ചില്ല എന്നാണ് വിവരം. മാണി സി കാപ്പന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.

Back to top button
error: