LIFETRENDING

ജീവിതത്തിലെ ഏറ്റവും മോശമായ 90 സെക്കൻഡുകൾ, ഡൊണാൾഡ് ട്രംപുമായുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി ഡാനിയൽസ്

ജീവിതത്തിലെ ഏറ്റവും മോശമായ 90 സെക്കൻഡുകൾ ആയിരുന്നു അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ലൈംഗികബന്ധമെന്ന് പോൺ സ്റ്റാർ സ്റ്റോമി ഡാനിയൽസ്. ട്രംപിന്റെ മുൻ അറ്റോർണി മൈക്കൽ കോഹനുമായുള്ള അഭിമുഖത്തിൽ ആണ് സ്റ്റോമി ഡാനിയൽസ് ഇക്കാര്യം പറഞ്ഞത്.

2006- 2007 കാലയളവിലായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം എന്ന് ഡാനിയൽസ് പറയുന്നു. ആ സമയത്ത് ബാരൻ ട്രംപിനെ പ്രസവിച്ച് കിടക്കുകയായിരുന്നു ട്രംപിന്റെ ഭാര്യ മെലാനിയ. ഈ ബന്ധം തുറന്നു പറയരുത് എന്ന് കാണിച്ചുള്ള കരാർ ട്രംപിന് വേണ്ടി ഡാനിയൽസുമായി ഉണ്ടാക്കിയ ആളാണ് കോഹൻ.

” അത് എന്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട 90 സെക്കൻഡുകൾ ആയിരുന്നു. ഞാനെന്നെ തന്നെ വെറുത്ത ദിവസം.” ഡാനിയേൽസ് പറയുന്നു. ഒരുവേള ആ റൂമിൽ നിന്ന് രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു തന്റെ ആഗ്രഹം എന്നും പോൺസ്റ്റാർ വ്യക്തമാക്കുന്നു.

രഹസ്യം പുറത്താക്കാതിരിക്കാൻ കരാർ ഉണ്ടാക്കിയതിന് താൻ മാപ്പ് ചോദിക്കുന്നു എന്ന് കോഹൻ ഡാനിയേൽസിനോട് പറഞ്ഞു. ഇതിനായി 1,30,000 ഡോളറാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് വകമാറ്റിയത് എന്നും കോഹൻ വെളിപ്പെടുത്തി .

Back to top button
error: