LIFETRENDING

വിനു കോളിച്ചാലിന്റെ ”സര്‍ക്കാസ് സിര്‍ക 2020”; പോസ്റ്റര്‍ പുറത്ത്‌

വിനു കോളിച്ചാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കാസ് സിര്‍ക 2020. ചിത്രത്തിന്റെ  പോസ്റ്റര്‍ പുറത്തുവിട്ടു. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.അതേസമയം, ചിത്രത്തിലെ ഒരു ഗാനം വാലന്റൈന്‍സ് ദിനത്തില്‍ നടി കനി കുസൃതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തിറക്കും.രാം രാഘവ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹരീഷ് പല്ലാരത്തിന്റെ വരികള്‍ക്ക് സെല്‍ജുക് റുസ്തം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്..

വി. സുധീഷ് കുമാറും വിനു കോളിച്ചാലും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജിജോ കെ. മാത്യു, ഫിറോസ് ഖാന്‍, അഭിജ ശിവകല, ഹുസൈന്‍ സമദ്, സുരേഷ് മോഹന്‍, ആഷിക് ഖാലിദ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജോസഫ് എബ്രഹാമും രവീന്ദ്രന്‍ ചെറ്റത്തോടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയ ബിലാത്തിക്കുഴലിന് ശേഷം വിനു കോളിച്ചാലിന്റെ രണ്ടാമത്തെ ചിത്രമാണിത്.

Back to top button
error: