Lead NewsNEWS

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരം: എം.എം.മണി

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ പ്രതികരിച്ച് മന്ത്രി എംഎംമണി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്‌ മനുഷത്വപരമായ തീരുമാനമാണ്. പത്തും പതിനഞ്ചും വര്‍ഷം ജോലി ചെയതവരെ പിരിച്ചു വിടാന്‍ പറ്റില്ലെന്നും റാങ്ക് പട്ടികയിലുള്ളവര്‍ സമരത്തിലൂടെ വിരട്ടാന്‍ നോക്കേണ്ടെന്നും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള സമരമാണെങ്കില്‍ നേരിടാനറിയാമെന്നും എം.എം.മണി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രക്ഷോഭവും സമരവും ഇല്ലെങ്കില്‍ എന്താണ് ഐശ്വര്യം. അത് സര്‍ക്കാരിനെ ലക്ഷ്യം വെച്ചുളളതാണ്. അതില്‍ സര്‍ക്കാരിന് ഭയപ്പെടേണ്ട കാര്യമില്ല. കോഴ വാങ്ങിയിട്ട് സര്‍ക്കാര്‍ ഒരു കാര്യവും നടത്തിയിട്ടില്ല, നടത്തുകയുമില്ല. കൃത്യതയോടുകൂടിയാണ് സര്‍ക്കാര്‍ ഏത് കാര്യവും ചെയ്യുന്നത്. അതിന് ന്യായങ്ങളുമുണ്ടെന്ന് എംഎം മണി പറഞ്ഞു. ഇതൊന്നും പറഞ്ഞ് ഞങ്ങളെ വിരട്ടാന്‍ നോക്കേണ്ട. പ്രക്ഷോഭവും സമരവും നടക്കട്ടെ. മന്ത്രി പറഞ്ഞു.

Back to top button
error: