ദിനേഷ് ത്രിവേദി രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന

തൃണമൂല്‍ എംപിയും മുന്‍ റെയില്‍വേ മന്ത്രിയുമായ ദിനേഷ് ത്രിവേദി എംപി സ്ഥാനം രാജിവെച്ചു. രാജ്യസഭയിലെ പ്രസംഗത്തിനിടെ നാടകീയപ്രഖ്യാപനമായിരുന്നു രാജി.

തന്നെ രാജ്യസഭയിലേക്കയച്ച പാര്‍ട്ടിയോട് നന്ദിയുണ്ടെന്നും തന്റെ സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തതില്‍ ബുദ്ധിമുട്ടുണെന്നു ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിവെക്കാനാണ് തന്റെ മനസാക്ഷി തന്നോട് പറയുന്നതെന്നും അദ്ദേഹം രാജി പ്രഖ്യാപനത്തില്‍ അറിയിച്ചു. മാത്രമല്ല രാജിവെച്ചാല്‍ തന്റെ നാട്ടുകാരെ സ്വതന്ത്രമായി സേവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ത്രിവേദി കഴിഞ്ഞ വര്‍ഷമാണ് രാജ്യസഭയിലെത്തിയത്.അതേസമയം, ബി.ജെ.പിയിലേക്ക് ചേക്കേറുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് പുറത്തുവരുന്ന സൂചന.

Exit mobile version