Lead NewsNEWS

ബിജെപി നേതാവും മുൻ പി.എസ്.സി ചെയർമാനുമായ കെ.എസ് രാധകൃഷ്ണനു ലഭിച്ചിരുന്ന അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കും

മുൻ പി.എസ്.സി ചെയർമാൻ കെ എസ് രാധാകൃഷ്ണൻ അനധികൃതമായി കൈപറ്റിയ പെൻഷൻ തിരിച്ച് പിടിക്കാൻ സർക്കാർ തീരുമാനിച്ചു. ഉമ്മൻചാണ്ടിസർക്കാർ ക്രമവിരുദ്ധമായി നൽകിയ അധിക പെൻഷൻ തിരിച്ച് പിടിക്കാൻ ആണ് സർക്കാർ തീരുമാനിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ആണ് ഈ തീരുമാനം കൈകൊണ്ടത്.

സർക്കാർ കോളേജിലെ റീഡർ ആയ കെ.എസ് രാധാകൃഷ്ണന് നിയമാനുസൃതം 23318 രൂപയാണ് പെൻഷൻ ആയി ലഭിക്കേണ്ടി ഇരുന്നത്. എന്നാൽ PSC ചെയർമാനായി ജോലി ചെയ്ത തനിക്ക് ആ നിലവാരത്തിൽ പെൻഷന് നൽകണം എന്ന് സർക്കാരിന് കത്ത് നൽകി. ഇത് പരിഗണിച്ച ഉമ്മൻ ചാണ്ടി 2013 മാർച്ച് 31ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വെച്ച് പെൻഷൻ 48 ,546 രൂപയായി പെൻഷൻ വർദ്ധിപ്പിച്ചു.ഗ്രാറ്റുവിറ്റി, പെൻഷൻ കമ്മ്യൂട്ടേഷൻ എന്നീ വകയിലായി ഏട്ട് ലക്ഷത്തി ഏണ്ണൂറ്റി പതിനൊന്ന് രൂപ അധികമായി നൽകി. അക്കൗഡ് ജനറലിൻ്റെയും ധന കാര്യവകുപ്പിന്റേയും, നിയമവകുപ്പിന്റേയും എതിർപ്പ് മറികടന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രത്യേക താൽപ്പര്യം എടുത്താണ് കെ എസ് രാധാകൃഷ്ണന് പെൻഷനും, മറ്റ് അനുകൂലങ്ങളും വർദ്ധിപ്പിച്ച് നൽകിയത്.

ഇതിനെതിരെ 2016-ൽ ഇടപ്പള്ളി സ്വദേശിയായ PA ആൻ്റണി മുഖ്യമന്ത്രിക്ക് പരാതി നൽകി. നിയമ, ധനകാര്യ വകുപ്പുകൾ വീണ്ടും നടത്തിയ പരിശോധനയിലാണ് ഈ തുക തിരിച്ച് പിടിക്കണം എന്ന് സർക്കാരിനെ അറിയിച്ചത്. ഇത് പരിഗണിച്ച മന്ത്രിസഭാ യോഗം കെ എസ് രാധാകൃഷ്ണൻ പെൻഷൻ ഇനത്തിൽ കൈപറ്റിയ ലക്ഷകണക്കിന് രൂപ തിരികെ പിടിക്കാനും, അധിക തുക റദ്ദ് ചെയ്യാനും തീരുമാനം എടുത്തത്.

Back to top button
error: