Lead NewsTRENDING

24 മണിക്കൂറിനിടെ 9,309 കോവിഡ് കേസുകൾ

രാജ്യത്ത് കോവിഡ് കേസുകൾ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,309 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം 1,08,80,603 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 87 പേരാണ് മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ രോഗംമൂലം മരിച്ചവരുടെ എണ്ണം 1,55,447 ആയി. 15 858 പേരാണ് ഒറ്റദിവസംകൊണ്ട് രോഗമുക്തി നേടിയത്.

ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,05,89,230 ആയി. നിലവിൽ 1,35,926 സജീവ കേസുകളാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഇതുവരെ 75,05,010 പേർക്കാണ് ഫുഡ് വാക്സിൻ വിതരണം നടത്തിയത്.

Back to top button
error: