Lead NewsNEWS

ത്രിവേണി നദീ സംഗമത്തില്‍ മുങ്ങിക്കുളിച്ച് പ്രിയങ്കാ; യുപി പിടിക്കാന്‍ ആത്മീയ വഴിയില്‍ കോണ്‍ഗ്രസും

https://youtu.be/7w0HAMaUjrY

കോണ്‍ഗ്രസും ഇനി ഹിന്ദുത്വത്തിലേക്ക് തിരിയുകയാണോ എന്ന് തോന്നിപോകുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മൗനി അമാവാസ്യ ദിനത്തില്‍ അലഹബാദിലെ പ്രയാഗ് രാജിലെ ത്രിവേണി നദീ സംഗമത്തില്‍ മുങ്ങിക്കുളിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നില്‍ക്കുന്നതാണ് ഈ തോന്നലിന് കാരണമായത്.

മൃദു ഹിന്ദുത്വത്തിലേക്ക് പതിയെ കോണ്‍ഗ്രസ് ചുവടുമാറുന്നതിന്റെ സൂചനയാണോ ഇതെന്ന ചോദ്യവും ഇതിലൂടെ ഉന്നയിക്കുന്നു. പ്രാര്‍ത്ഥനയോടെ നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. മാത്രമല്ല പ്രാര്‍ത്ഥനയ്ക്ക് ശേഷം ബോട്ടില്‍ സഞ്ചരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, അയോധ്യാ ക്ഷേത്ര നിര്‍മ്മാണത്തില്‍ അടക്കം മൗനം പാലിച്ച കോണ്‍ഗ്രസിന്റെ ഈ സമീപനം വടക്കേ ഇന്ത്യയുടെ മനസ്സ് പിടിക്കാനാണോ എന്നതും വ്യക്തമല്ല.

എന്തായാലും ജവാഹര്‍ ലാല്‍ നെഹ്റുവിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതിനു മുന്നില്‍ പ്രണാമം അര്‍പ്പിച്ചാണ് നദീസംഗമത്തിലെ പൂജകളില്‍ പ്രിയങ്ക പങ്കെടുത്തത്. മകള്‍ മിറായയും കോണ്‍ഗ്രസ് എംഎല്‍എ ആരാധന മിശ്രയും പ്രിയങ്കയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. നെഹ്റു കുടുംബത്തിന്റെ മുന്‍ ഭവനമായ ആനന്ദ ഭവനവും സന്ദര്‍ശിച്ച പ്രിയങ്ക അവിടെ അനാഥാലയത്തിലെ കുട്ടികളുമൊത്തും സമയം ചെലവഴിച്ചു. മാത്രമല്ല
ആത്മീയാചാര്യന്മാരെയും പ്രിയങ്ക സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം സഹാറാന്‍പുരില്‍ നടന്ന കര്‍ഷകരുടെ മഹാപഞ്ചായത്തിലും പ്രിയങ്കാ ഗാന്ധി പങ്കെടുത്തു.

ഈ ഹിന്ദുത്വ സമീപനം ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ പ്രസ്താവന എത്തിയത്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും, സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.

അതേസമയം, എല്ലാവരും അംഗീകരിച്ച കോടതി തീരുമാനപ്രകാരമാണ് രാമക്ഷേത്ര നിര്‍മ്മാണം. നിലവില്‍ യുപിയിലെ ബിജെപി കടുത്ത വെല്ലുവിളി നേരിടുന്നതിനാല്‍ ആ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ചുള്ള നിലപാട് മാത്രമെ രാമക്ഷേത്ര നിര്‍മ്മാണത്തിലും സ്വീകരിക്കാനാകൂവെന്നാണ് കോണ്‍ഗ്രസ്

അടുത്ത വര്‍ഷത്തെ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനു പുതിയ ഉണര്‍വ് സമ്മാനിക്കുന്ന നീക്കങ്ങളാണ് പ്രിയങ്ക ഇപ്പോള്‍ നടത്തുന്നത് എന്നത് വ്യക്തമാണ്. ഇതിന് മൃദു ഹിന്ദുത്വം അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. തീവ്ര ഹിന്ദുത്വവുമായി യുപിയെ വീണ്ടും പിടിക്കാനാണ് യോഗി ആദിത്യനാഥും ബിജെപിയും ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് പുതിയ തന്ത്രം.

Back to top button
error: