Lead NewsNEWS

പാലാ സീറ്റിൻ്റെ കാര്യത്തിൽ ശരത് പവാറിന് ആശയക്കുഴപ്പം

പാലാ സീറ്റ് നൽകാത്തതിനാൽ ഇടതുമുന്നണി വിടണോ എന്ന കാര്യത്തിൽ എൻ.സി.പി. ദേശീയനേതൃത്വം തീരുമാനമെടുക്കാനാകാതെ ആശയക്കുഴപ്പത്തിൽപ്പെട്ടിരിക്കുന്നു.

മന്ത്രി എ.കെ ശശീന്ദ്രൻ്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം തീരുമാനം എടുക്കാം എന്നതാണിപ്പോൾ ശരത് പവ്വാറിൻ്റെ തീരുമാനം.പാലായ്ക്കു പകരം വിജയസാദ്ധ്യതയുള്ള സീറ്റോ രാജ്യസഭ അംഗത്വമോ നൽകാൻ സി.പി.എം. സമ്മതിച്ചാൽ ഇടതുപക്ഷത്തുതന്നെ തുടരണമെന്നാണ് ദേശീയാധ്യക്ഷൻ ശരദ് പവാറിന്റെ താത്പര്യം.

അതേസമയം, കാണാൻ അവസരം പോലും നൽകാതെ പാലാ സീറ്റും പകരം രാജ്യസഭാ സീറ്റും നൽകാനാവില്ലെന്ന് ഫോണിലൂടെ അസന്ദിഗ്ധമായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന്റെ വിഷമത്തിലാണ് ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേൽ. യു.ഡി.എഫിലേക്ക് പോയാലും കുഴപ്പമില്ല എന്ന നിലപാടും അദ്ദേഹത്തിനുണ്ടത്രേ.

ഇന്ന് രാവിലെ സംസ്ഥാനാധ്യക്ഷൻ ടി.പി. പീതാംബരനുമായും മാണി സി. കാപ്പനുമായും ശരത് പവാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തി. യോഗത്തിൽ മുന്നണി മാറണോ അതോ ഇടതിൽ തന്നെ തുടരണോ എന്ന കാര്യം തീരുമാനിക്കാതെ പിരിഞ്ഞു.ഞായറാഴ്ചക്കു മുമ്പ് തീരുമാനമുണ്ടാകണമെന്നാണ് കാപ്പൻ്റെ നിലപാട്.

Back to top button
error: