Lead NewsNEWSVIDEO

മേജര്‍ രവി ഇനി കോണ്‍ഗ്രസില്‍…ഐശ്വര്യ കേരളയാത്രയില്‍ പങ്കാളിയായി


ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസില്‍ ചേര്‍ന്നു.പ്രതിപക്ഷനേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ മേജര്‍ രവി പങ്കെടുത്തു.

ബിജെപിയുമായുള്ള ബന്ധം വിച്ചേദിച്ചാണ് മേജര്‍ രവി കോണ്‍ഗ്രസിലേക്ക് പോയത്. ഏറെക്കാലമായി മേജര്‍ രവിയുടെ നിലപാടുകളില്‍ ബിജെപി ബന്ധം തെളിഞ്ഞു നിന്നിരുന്നു.

മുന്‍ എന്‍എസ്ജി കമാണ്ടോ ആയിരുന്ന മേജര്‍ രവി ഇന്ത്യന്‍ ആര്‍മിയുടെ റിട്ടയേര്‍ഡ് മേജര്‍ ആണ്. 1991 ലും 92 ലും രാഷ്ട്രപതിയുടെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2006 ല്‍ കീര്‍ത്തിചക്ര എന്ന സിനിമയിലൂടെയാണ് മേജര്‍ രവി സിനിമ സംവിധാന രംഗത്തെത്തിയത്.

Back to top button
error: