NEWS

പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി, ഇന്ത്യയുടെ ഭൂമി മോദി ചൈനയ്ക്ക് വിട്ടു നൽകിയെന്ന് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപവുമായി രാഹുൽ ഗാന്ധി. ഇന്ത്യയുടെ സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനയ്ക്ക് വിട്ടു നൽകിയെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം കിഴക്കൻ ലഡാക്കി നെക്കുറിച്ച് പ്രതിരോധമന്ത്രി ഒരു പ്രസ്താവന ഇറക്കിയിരുന്നു. നമ്മുടെ സൈന്യം ഫിംഗർ 3 ൽ നിലയുറപ്പിക്കും എന്നായിരുന്നു അത്. ഫിംഗർ ഫോർ ആണ് ഇന്ത്യൻ മേഖല. ഇപ്പോൾ നാലിൽ നിന്ന് മൂന്നിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു. എന്തുകൊണ്ടാണ് ഇന്ത്യൻ മേഖല പ്രധാനമന്ത്രി ചൈനയ്ക്ക് കൈമാറിയത് എന്ന് വ്യക്തമാക്കണം. ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്താത്തതെന്നും രാഹുൽഗാന്ധി ചോദിച്ചു.

ചൈനയോട് കൃത്യമായ നിലപാട് സ്വീകരിക്കുന്നതിൽ പ്രധാനമന്ത്രി മോദിക്ക് ഭയം ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സൈന്യത്തിന്റെ ത്യാഗങ്ങളെ മോദി തൃണവൽഗണിക്കുക യാണ്. സത്യം മാധ്യമങ്ങൾ പുറത്തുകൊണ്ടുവരണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു

Back to top button
error: