മുന്നണി മാറ്റം സംബന്ധിച്ച എൻസിപിയുടെ തീരുമാനം ഇന്ന്

എൻസിപി എൽഡിഎഫ് വിടുമോ, യുഡിഎഫിൽ ചേരുമോ എന്നതു സംബന്ധിച്ച തീരുമാനം ഇന്ന്. പാലാ സീറ്റിനെ ചൊല്ലി ഉള്ള തർക്കമാണ് എൻ സിപി യെ മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതിലേക്ക് എത്തിച്ചത്. മാണി സി കാപ്പനും എ കെ ശശീന്ദ്രനും എൻസിപിയിൽ രണ്ടു ചേരിയായി നിൽക്കുകയാണ്. അതേസമയം കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം എന്തെന്നറിയാൻ കാത്തിരിക്കുകയാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ.

പാലാ സീറ്റ് നൽകിയില്ലെങ്കിൽ മുന്നണി വിടാൻ ആണ് മാണി സി കാപ്പന് തീരുമാനം. അതേസമയം ഏതു സാഹചര്യത്തിലും എൽഡിഎഫ് വീട്ടില് എന്ന നിലപാടിലാണ് മന്ത്രി എ കെ ശശീന്ദ്രൻ. എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തുന്നുണ്ട്. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാവും അന്തിമതീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളുക.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version