Lead NewsNEWSTRENDINGVIDEO

രാഷ്ട്രീയപാര്‍ട്ടി പ്രവേശനത്തെ തളളി നടി പാര്‍വ്വതി തിരുവോത്ത്

രുപിടി മികച്ച കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടി പാര്‍വ്വതി തിരുവോത്ത്. ശക്തമായ നിലപാടുകളിലൂടെയും താരം പലപ്പോഴും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. തന്റെ അഭിപ്രായം എവിടെയും തുറന്നു പറയാന്‍ മടികാണിക്കാത്ത താരം പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും പാത്രമാകാറുണ്ട്. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമത്തിനെതിരെ നടക്കുന്ന കര്‍ഷകസമരത്തെ പിന്തുണച്ച് പാര്‍വ്വതി നടത്തിയ ഒരു പരാമര്‍ശമാണ് പുലിവാലായിരിക്കുന്നത്.

കര്‍ഷകസമരത്തെ വിമര്‍ശിക്കുന്ന താരങ്ങളുടെ പ്രവൃത്തി അസഹനീയമണെന്നും കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനില്ലെന്നുമായിരുന്നു ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതിയുടെ പരാമര്‍ശം. ഇപ്പോഴിതാ ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍വ്വതി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നു എന്ന വാര്‍ത്തകളാണ് പ്രചരിച്ചത്.

താരത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്നും സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ് ചരടുവലികള്‍ നടത്തുന്നെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോഴിതാ ഈ രാഷ്ട്രീയ വാര്‍ത്തകളില്‍ നിലപാടറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് താരം. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വതി പറയുന്നു.

സിനിമാതാരങ്ങളായ മുകേഷും ഗണേശ്കുമാറും ഇത്തവണയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായി ജനവിധി തേടുമെന്നാണ് സൂചന. കോണ്‍ഗ്രസിനായി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മത്സരിക്കാന്‍ സാധ്യതയുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സുരേഷ് ഗോപി, കൃഷ്ണകുമാര്‍, രാജസേനന്‍ തുടങ്ങിയവരും ഇടനേടുമെന്നാണ് സൂചന. ഇതിനൊപ്പമാണ് പാര്‍വ്വതിയുടെ പേരും മത്സര സാധ്യതാ ലിസ്റ്റില്‍ എത്തുന്നത്.

Back to top button
error: