കോണ്‍ഗ്രസ്- യു.ഡി.എഫ് യോഗങ്ങള്‍ ഇന്ന് കൊച്ചിയിൽ

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന് കൊച്ചിയില്‍. എ.ഐ.സി.സി നിയോഗിച്ച 40 അംഗ തെരഞ്ഞെടുപ്പു സമിതിയുടെ ആദ്യ യോഗമാണ് നടക്കുന്നത്.

യു.ഡി.എഫ് രണ്ടാംഘട്ട സീറ്റുവിഭജന ചര്‍ച്ചയ്ക്കും ഇന്ന് തുടക്കമാകും.ഐശ്വര്യ കേരള യാത്ര കൊച്ചിയില്‍ എത്തുന്നതോടെ സീറ്റ് നിര്‍ണയ ചര്‍ച്ചകളിലേയ്ക്ക് കോണ്‍ഗ്രസ് കടക്കുകയാണ്. രാത്രി ഒന്‍പതിന് സംസ്ഥാന തെരഞ്ഞെടുപ്പു സമിതിയുടെ ആദ്യ യോഗം കൊച്ചിയില്‍ ചേരും.

സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തേ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമിതി യോഗം. ഗ്രൂപ്പ് താത്പര്യങ്ങള്‍ മാറ്റിവച്ചു വിജയസാധ്യതക്ക് മാത്രം പ്രാധാന്യം നല്‍കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതുധാരണ. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പരിഗണന നല്‍കണമെന്ന എ.ഐ.സി.സി നിര്‍ദേശവും അംഗീകരിക്കുമെന്നാണ് സൂചന.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version