LIFETRENDING

ഇത് അനുമോൾ തന്നെയോ.? പുതിയ മേക്കോവറിൽ എസ്തര്‍

ലയാള സിനിമയിൽ റെക്കോർഡ് കളക്ഷൻ നേടുകയും പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്ത് ചരിത്രം സൃഷ്ടിച്ച ദൃശ്യം എന്ന സിനിമ ആരുംതന്നെ മറക്കാനിടയില്ല. ജോർജുകുട്ടിയും കുടുംബവും മലയാളികളുടെ മനസ്സിനോട് അത്രയധികം അടുത്തു നില്‍ക്കുന്നു. ജോര്‍ജു കുട്ടിയുടെ മക്കളായ അഞ്ജുവും അനുവും മലയാളികളുടെ മനസ്സിൽ നിന്ന് പെട്ടെന്ന് മാഞ്ഞു പോവില്ല. പ്രത്യേകിച്ച് രണ്ടാമത്തെ മകളായ അനുമോൾ. തന്റെ കള്ളച്ചിരി കൊണ്ടും കുസൃതി നിറഞ്ഞ നോട്ടം കൊണ്ടും അനുമോൾ അത്രയേറെ പ്രിയങ്കരിയായി മാറിയിരുന്നു.

എന്നാല്‍ അനുമോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എസ്തര്‍ ഇപ്പോൾ ഒരു ബാലതാരം അല്ല. നായികയായി വരെ തിളങ്ങിയ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. എസ്തറിന്റെ ഫോട്ടോഷൂട്ട് വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻറുകളാണ് നിറയുന്നത്.

 

2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ ഏവർക്കും സുപരിചിതയായ മാറുന്നത്. നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് എസ്തര്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ഒരു നാൾ വരും, ഡോക്ടർ ലൗ, വയലിൻ, മല്ലുസിംഗ്, ഓഗസ്റ്റ് ക്ലബ്, തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും കമലഹാസന്റെ മകളായി എസ്തര്‍ പ്രത്യക്ഷപ്പെട്ടു. ജാക്ക് ഡാനിയൽ, ദൃശ്യം 2 എന്നീ ചിത്രങ്ങളാണ് എസ്തറിന്റേതായി പുറത്തുവരാനിരിക്കുന്നവ. ബാലതാരമായിട്ടായിരുന്നു തുടക്കമെങ്കിലും മലയാളത്തിലെ മുൻനിര നായികയായി എസ്തര്‍ മാറുമെന്നാണ് പ്രേക്ഷകരും ആരാധകരും അഭിപ്രായപ്പെടുന്നത്.

Back to top button
error: