NEWS

ചലച്ചിത്രതാരം പാർവതി തിരുവോത്ത് രാഷ്ട്രീയത്തിലേക്കോ?

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർവ്വതി തിരുവോത്തിനെ മത്സരിപ്പിക്കാൻ നീക്കം. സിപിഎം സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് നീക്കങ്ങൾ നടക്കുന്നത്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര പ്രവർത്തകരാണ് ചരടുവലികൾ നടത്തുന്നത്.

സാമൂഹിക വിഷയങ്ങളിൽ മുഖം നോക്കാതെയുള്ള ഇടപെടലുകളാണ് പാർവ്വതിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ. ഈ നിലപാടുകൾ യുവതലമുറയെ കൂടുതൽ ആകർഷിക്കുമെന്ന വിലയിരുത്തലിലാണ് നീക്കം.

ദില്ലിയിലെ കർഷക സമരത്തെക്കുറിച്ച് പാർവതി നടത്തിയ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

Back to top button
error: