Lead NewsNEWS

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

ആരോഗ്യമന്ത്രിയുമായി ഡോക്ടര്‍മാരുടെ സംഘടന നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിൽ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. 2016 മുതലുള്ള ശമ്പള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

ചര്‍ച്ചയില്‍ 2017 ജൂലൈ മുതലുള്ള ശമ്പള കുടിശിക നല്‍കാന്‍ ധനവകുപ്പിനോട് ശിപാര്‍ശ ചെയ്യാമെന്ന് മന്ത്രി സമ്മതിച്ചു. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ നടപടിയുണ്ടാക്കുമെന്നാണ് ചര്‍ച്ചയിലെ ധാരണ.

Back to top button
error: