Lead NewsNEWS

കളമശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ മൂവര്‍ സംഘം മര്‍ദ്ദിച്ചു

ളമശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ മൂവര്‍ സംഘം തല്ലിച്ചതച്ചു. വിടാക്കുഴയിലുളള വിദ്യാര്‍ത്ഥിയെയാണ് കളമശേരിയിലെ സ്‌കൂള്‍ പരിസരത്തുളള മൂവര്‍ സംഘം ആക്രമിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

കഴിഞ്ഞ മൂന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം. അന്ന് തന്നെ വിദ്യാര്‍ത്ഥി കളമശേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും തന്നെ ഉണ്ടായില്ല. ഇപ്പോള്‍ വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

സ്‌കൂളില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ പിടിച്ചുതളളുന്നത് കണ്ട് എത്തിയ മൂവര്‍ സംഘം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നു.

Back to top button
error: