മഞ്ജുവാര്യർ-ജയസൂര്യ കൂട്ടുകെട്ടിൽ ”മേരി ആവാസ് സുനോ”: സംവിധാനം പ്രജേഷ് സെന്‍

ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം മറ്റൊരു പുതിയ ചിത്രവുമായി പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ പുതിയ ചിത്രത്തിനുണ്ട്. മേരി ആവാസ് സുനോ എന്ന പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് യൂണിവേഴ്സൽ സിനിമാസിന് വേണ്ടി ബി. രാകേഷാണ്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞുകിടന്ന തീയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ പ്രദർശനത്തിനെത്തിയ ആദ്യ മലയാള ചിത്രം വെള്ളമായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൽ കടുത്ത മദ്യപാനിയായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തിയത്. ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് പ്രജേഷ് സെന്‍ വെള്ളത്തിന്റെ തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്.
ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനത്തിന് എല്ലായിടത്തു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് മേരി ആവാസ് സുനോ എന്ന ചിത്രത്തിന് വേണ്ടി മലയാളസിനിമ മേഖല കാത്തിരിക്കുന്നത്. ഈ ടീമിലേക്ക് മഞ്ജുവാര്യർ കൂടി എത്തുന്നതോടെ പ്രതീക്ഷ ഇരട്ടി ആവുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version