Lead NewsNEWS

ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി; ഓയില്‍ കടലിലേക്ക് പടര്‍ന്നു

ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഓയില്‍ കടലിലേക്ക് പടര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് ചോര്‍ച്ച കണ്ടെത്തിയത്. ഫര്‍ണസ് ഓയില്‍ 2 കിലോമീറ്റര്‍ വരെ കടലില്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, ചോര്‍ച്ച അടച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. വെട്ടുകാട് മുതല്‍ വേളി വരെ രണ്ട് കിലോമീറ്ററോളം എണ്ണ പടര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു.

എണ്ണ പടര്‍ന്ന മണല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായുളള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. അതേസമയം, ഓയില്‍ കടലില്‍ പടര്‍ന്ന സാഹചര്യത്തില്‍ രണ്ട് മാസത്തോളം ഇനി മീന്‍പിടിക്കാന്‍ കഴിയില്ലെന്നും തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വി.എസ്.ശിവകുമാര്‍ എംഎല്‍എ പറഞ്ഞു. ഗ്ലാസ് പൗഡര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പൊടി തയാറാക്കുന്നതിന് ഇന്ധനമായാണ് ഓയില്‍ ഉപയോഗിക്കുന്നത്.

Back to top button
error: