LIFETRENDING

ജെല്ലിക്കെട്ട് പുറത്തേക്ക്, ബിട്ടു അകത്തേക്ക്

93 മത് ഓസ്കാർ പുരസ്കാര മത്സരത്തിന്റെ അന്തിമ പട്ടിക പുറത്ത് വരുമ്പോൾ മലയാളിക്ക് നിരാശ. ഏറെ പ്രതീക്ഷയോടെ ഓസ്കാറിൽ വലിയ അംഗീകാരങ്ങൾ നേടും എന്ന് വിചാരിച്ചിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന ചിത്രം അന്തിമ പട്ടികയിൽ ഉൾപ്പെടാതെ പുറത്തേക്ക്. അക്കാദമി അവാര്‍ഡ്സിന്റെ ഇന്റർനാഷണൽ ഫിലിം കാറ്റഗറിയിൽ ആയിരുന്നു ചിത്രത്തിന് പ്രവേശനം ലഭിച്ചിരിന്നത്. എന്നാൽ അന്തിമ പട്ടിക പുറത്തു വരുമ്പോൾ ജെല്ലിക്കെട്ടിന് സെലക്ഷൻ ലഭിച്ചിട്ടില്ല എന്ന് നിരാശാജനകമായ വാര്‍ത്തയാണ് കേള്‍ക്കുന്നത്.

അതേസമയം ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ കരിഷ്മ ദേവ് ഡ്യൂബെ സംവിധാനം ചെയ്ത ബിട്ടു പ്രവേശനം നേടിയിരിക്കുന്നു. ഇന്ത്യയില്‍ നിന്നും 27 ഓളം ചിത്രങ്ങളുമായി മത്സരിച്ചാണ് ജെല്ലിക്കെട്ട് ഓസ്കാറിനായി തിരഞ്ഞെടുത്തത്. ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, മൂത്തോന്‍ തുടങ്ങിയ ചിത്രങ്ങളുമായി മത്സരിച്ചാണ് ജെല്ലിക്കെട്ട് ഓസ്കാർ വേദിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

93 രാജ്യങ്ങളിൽ നിന്നും shortlist ചെയ്തതിൽ അവസാന റൗണ്ടിൽ 15 ചിത്രങ്ങളാണ് ഇടം പിടിച്ചത് .

“Another Round” (Denmark) – directed Thomas Vinterberg

“Better Days” (Hong Kong) – directed by Derek Tsang

“Charlatan” (Czech Republic) – directed by Agnieszka Holland

“Collective” (Romania) – directed by Alexander Nanau

“Dear Comrades!” (Russia) – directed by

“I’m No Longer Here” (Mexico) – directed by Fernando Frias

“Hope” (Norway) – directed by Maria Sødahl

“La Llorona” (Guatemala) – directed by Jayro Bustamante

“The Mole Agent” (Chile) – directed by Maite Alberdi

“Night of the Kings” (Ivory Coast) – Philippe Lacôte

“Quo Vadis, Aida?” (Bosnia and Herzegovina) – directed by Jasmila Žbanić

“Sun Children” (Iran) – directed by Majid Majidi

“Two of Us” (France) – directed by Filippo Meneghetti

“A Sun” (Taiwan) – directed by Chung Mong-hong

“The Man Who Sold His Skin” (Tunisia) – directed by Kaouther Ben Hania.

Back to top button
error: