Lead NewsNEWS

രവി പിള്ളക്കെതിരെ സമരം നടത്താൻ പാടില്ലേ?സെക്രട്ടറിയേറ്റ് മാർച്ചിന് മുൻ ജീവനക്കാർ പോയ ബസ് പിടിച്ചെടുത്ത് പോലീസ്

കൊറോണയെ മറയാക്കി നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കമ്പനി പിരിച്ചു വിട്ടതായി പരാതി. രവി പിള്ളയുടെ ഉടമസ്ഥതയിൽ ഉള്ള എൻ എസ് എച്ച് കോർപറേഷൻ എന്ന കമ്പനിക്കെതിരെ ആണ് പരാതി. പരാതിയിന്മേൽ നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റ് മാർച്ചിന് പോയവർ സഞ്ചരിച്ചിരുന്ന ബസ് കൊല്ലത്ത് വച്ച് പോലീസ് പിടിച്ചെടുത്തു.

NSH ആക്ഷൻ കൗൺസിൽ നേതാവ് അനിൽകുമാർ അക്കാര്യം വിശദീകരിക്കുന്നു.

കൊറോണ മഹാമാരിയെ മറയാക്കി നൂറുകണക്കിന് മലയാളികളുൾപ്പടെ ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെയാണ് നിയമപരമായ ആനുകൂല്യങ്ങളൊന്നും നൽകാതെ രവി പിള്ള ഉടമസ്ഥനായ സൗദി കമ്പനി (NSHകോർപ്പറേഷൻ) പിരിച്ചുവിട്ടതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.ഇതിനെതിരെ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള 500 ഓളം വരുന്ന തൊഴിലാളികളുടെ പരാതികൾ ഇന്ത്യൻ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രിയുൾപ്പടെ 11 ഓളം മുഖമന്ത്രിമാർ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ എംബസി തുടങ്ങിയവർക്ക് നൽകിയിട്ട് 4 മാസത്തിലേറെയായെങ്കിലും അനുകൂല നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.പതിറ്റാണ്ടുകളോളം രവി പിള്ളയുടെ സ്ഥാപനത്തിനായി വിദേശത്ത് ജോലി ചെയ്ത നൂറുകണക്കിന് തൊഴിലാളികൾ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യയുടെ വക്കിലാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 2021 ജനുവരി 30 ന് കൊല്ലത്തുള്ള രവി പിള്ളയുടെ ഓഫീസിനു പുറത്ത് 163 തൊഴിലാളികൾ സമരം സംഘടിപ്പിച്ചിരുന്നു.

സമരത്തിൻ്റെ രണ്ടാം ഘട്ടമെന്ന നിലയിൽ ഇന്ന് തൊഴിലാളികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി തിരുവനന്തപുരത്തേയ്ക്ക് പോയ ബസാണ് കൊല്ലത്ത് വച്ച് പോലീസ് പിടിച്ചെടുത്തത്. തൊഴിലാളികളെ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ട് പോയിരിക്കുകയാണ്.

Back to top button
error: