LIFETRENDING

മെഗാസ്റ്റാറിന് വേണ്ടി മെഗാ തിരക്കഥയുമായി മുരളി ഗോപി

ലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള തിരക്കഥാകൃത്താണ് മുരളി ഗോപി. അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരുപിടി നല്ല ചിത്രങ്ങൾ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവുമൊടുവിൽ മുരളിഗോപി തിരക്കഥ എഴുതിയത്. ഇപ്പോഴിതാ മുരളി ഗോപി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുതിയ ചിത്രത്തെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്.

ഈ തവണ മുരളീഗോപി തിരക്കഥയെഴുതുന്നത് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിക്ക് വേണ്ടിയാണ്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷിബു ബഷീർ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് മുരളിഗോപി തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയും മുരളി ഗോപിയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിനു വേണ്ടി വിജയ് ബാബുവാണ്. ചിത്രത്തെ പറ്റിയുള്ള മറ്റുവിവരങ്ങളോ സാങ്കേതിക പ്രവർത്തകരുടെ പേരോ വെളിപ്പെടുത്തിയിട്ടില്ല.

മുരളി ഗോപിയുടെ തിരക്കഥയിൽ വിജയ്ബാബു നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രത്തെപ്പറ്റിയും മുൻപ് വാർത്തകളുണ്ടായിരുന്നു. പൃഥ്വിരാജ് സുകുമാരൻ കേന്ദ്രകഥാപാത്രമായി എത്തുന്ന തീർപ്പ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് അബാട്ടാണ്. മമ്മുട്ടി ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Back to top button
error: