Lead NewsNEWS

പുതിയ തൊഴില്‍ കോഡുമായി കേന്ദ്രസര്‍ക്കാര്‍

പുതിയ തൊഴില്‍ കോഡുമായി കേന്ദ്രസര്‍ക്കാര്‍. സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളെ ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യിപ്പിക്കുക എന്നതാണ് തൊഴില്‍ കോഡ്. ഇതിനായി ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി എന്ന പിരിധിയില്‍ മൂന്ന് രീതികളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

ദിവസം 12 മണിക്കൂറോടെ ആഴ്ചയില്‍ 4 ദിവസം ജോലി, 10 മണിക്കൂറോളം വച്ച് ആഴ്ചയില്‍ 5 ദിവസം ജോലി, 8 മണിക്കൂര്‍ വീതം ആഴ്ചയില്‍ 6 ദിവസം ജോലി. ഇവയിലൊന്ന് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചു.

ആഴ്ചയില്‍ നാല് ദിവസം തൊഴിലെന്ന വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് മൂന്ന് ദിവസം അവധി നല്‍കേണ്ടി വരും. അഞ്ച് ദിവസം വ്യവസ്ഥ തിരഞ്ഞെടുക്കുന്നവര്‍ക്ക് അടുത്ത ആഴ്ചയിലേക്ക് കടക്കുന്നതിന് മുമ്പ് രണ്ട് ദിവസത്തെ അവധി നല്‍കേണ്ടി വരും. അതേസമയം, ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ ആരേയും നിര്‍ബന്ധിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം പറയുന്നു.

അതേസമയം, വേതന കോഡ്, വ്യാവസായിക ബന്ധങ്ങള്‍, തൊഴില്‍ സുരക്ഷ, ആരോഗ്യം-ജോലി സാഹചര്യങ്ങള്‍ (ഒഎസ്എച്ച്)-സാമൂഹിക സുരക്ഷ എന്നിങ്ങനെയുളള തൊഴില്‍ കോഡുകള്‍ക്ക് കീഴിലുള്ള തൊഴില്‍ നിയമങ്ങള്‍ അന്തിമമാക്കാനുള്ള ശ്രമത്തിലാണ് തൊഴില്‍ മന്ത്രാലയം.

Back to top button
error: