Lead NewsNEWS

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് ആര്‍ടിപിസിആറിന്റെ നിരക്ക് വര്‍ധിപ്പിച്ചു. 1500 രൂപയില്‍ നിന്ന് 1700 രൂപയായാണ് വര്‍ധിപ്പിച്ചത്. കോടതി നിര്‍ദേശമനുസരിച്ചാണ് പുതുക്കി നിശ്ചയിച്ചത്.

നേരത്തെ സ്വകാര്യലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 4500 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത് നാല് തവണയായി വെട്ടിക്കുറച്ച് 1500 ആക്കുകയായിരുന്നു. എന്നാല്‍ ഈ തുക പ്രായോഗികമല്ലെന്ന് കാണിച്ച് സ്വകാര്യലാബുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ലാബ് ഉടമകളുമായി ചര്‍ച്ച നടത്തി സമവായത്തിലെത്തിന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

തുടര്‍ന്നാണ് ടെസ്റ്റിന് 200 രൂപ കൂട്ടിയത്. അതേസമയം, ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയായി തുടരും മറ്റ് പരിശോധന നിരക്കുകളില്‍ മാറ്റമില്ല.

Back to top button
error: