പാലാ സീറ്റില്‍ പിടിവലി: കോട്ടയത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിനെത്തി മുഖ്യമന്ത്രി

കോട്ടയത്ത് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിറ്റിംഗ് സീറ്റായ പാലായില്‍ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി മാണി സി കാപ്പനും പാല കേരളാ കോണ്‍ഗ്രസിന് നല്‍കേണ്ടി വരുമെന്ന ചര്‍ച്ചകളും ശക്തമായി നിലനില്‍ക്കെയാണ് കോട്ടയത്തെ പാര്‍ട്ടി യോഗത്തില്‍ പിണറായി എത്തിയത്.

യോഗത്തില്‍ പാലാ സീറ്റ് അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം ആയിരിക്കും പാലാ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യത്തില്‍ ധാരണ ഉണ്ടാക്കുക.

അതേസമയം, മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പന്‍ യു ഡി എഫിലേക്ക് വരാന്‍ സന്നദ്ധനായാല്‍ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പാലാ കിട്ടിയില്ലെങ്കില്‍ കാപ്പന്‍ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് പ്രതിപക്ഷനേതാവ് രംഗത്ത് വന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version