Lead NewsNEWSTRENDING

സഹസംവിധായകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ലയാളസിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചു വന്നിരുന്ന രാഹുൽ ആര്‍ എന്ന ചെറുപ്പക്കാരനെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊച്ചിയിലെ മരടിലെ സ്വകാര്യ ഹോട്ടൽ മുറിയിലാണ് രാഹുലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭ്രമം എന്ന സിനിമയുടെ സംവിധാനസഹായിയായി പ്രവർത്തിച്ചു വരികെയാണ് രാഹുലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ തുബോളി സ്വദേശിയാണ് രാഹുല്‍. ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം വ്യക്തമല്ല. ഹോട്ടല്‍ ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. രാഹുലിന്റെ മൃതദേഹം ഇപ്പോള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ നമ്പര്‍- 1056, 0471-2552056 )

Back to top button
error: