Lead NewsNEWS

കുട്ടിയെ കഴുത്തറത്ത് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

പാലക്കാട് ആറുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ഷാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹിദയുടെ മൂന്നാമത്തെ മകനായ ആമിലിനെയാണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ചെ ശുചി മുറിയിൽ വെച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലുകൾ കൂട്ടിക്കെട്ടിയതിനുശേഷമാണ് മുറിയിലേക്ക് കൊണ്ടുപോയത്. പുലർച്ചെ നാലിനായിരുന്നു കൊല . പുതുപ്പള്ളി തെരുവ് പുളക്കാട് സുലൈമാന്റെ ഭാര്യയാണ് ഷാഹിദ.

ഷാഹിദ തന്നെയാണ് വിവരം പോലീസിനെ വിളിച്ചറിയിച്ചത്. ദൈവത്തിനുവേണ്ടി മകനെ ബലി നൽകിയെന്നാണ് ഷാഹിദ പോലീസിനോട് പറഞ്ഞത്. കൊലപാതകം നടന്നത് ഭർത്താവോ മറ്റു മക്കളോ അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഗർഭിണിയാണ് ഷാഹിദ.

Back to top button
error: