LIFETRENDING

മമ്മൂട്ടി- അമൽ നീരദ് ചിത്രം ”ഭീഷ്മ പര്‍വ്വം”; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌

മ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഭീഷ്മപർവ്വം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നീണ്ട മുടിയും താടിയും ആയി മാസ ലുക്കിലാണ് മമ്മൂട്ടി. രണ്ടു യുവ തിരക്കഥാകൃത്തുക്കളുടെ രചനയിലാണ് സിനിമ ഒരുങ്ങുന്നത്.

ചിത്രത്തിൽ സൗബിൻ ഷാഹിർ ഉം ശ്രീനാഥ് ഭാസിയും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം മറ്റു താരങ്ങൾ ആരൊക്കെ ആകുമെന്ന് വിവരം പുറത്തുവിട്ടിട്ടില്ല. കൊച്ചിയിൽ ആകും ചിത്രത്തിലെ പ്രധാന ലൊക്കേഷൻ

Back to top button
error: