നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 ഒന്നിലധികം മണ്ഡലത്തിൽ മത്സരിക്കും,ട്വന്റി 20 യുടെ പദ്ധതി തുറന്നുപറഞ്ഞ് സാബു എം ജേക്കബ്-NewsThen Exclusive Interview

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കും എന്ന് സാബു എം ജേക്കബ്. ഇത്തവണ ലക്ഷ്യം അധികാരം പിടിക്കലല്ല. തങ്ങളുടെ സാന്നിധ്യം അറിയിക്കലാണ് ലക്ഷ്യമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. NewsThen ചീഫ് എഡിറ്റർ പി ഒ മോഹൻ നടത്തിയ അഭിമുഖത്തിലാണ് സാബു എം ജേക്കബ് ഇക്കാര്യങ്ങൾ പറഞ്ഞത്.

വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനത്തെ മാറ്റുകയാണ് ട്വന്റി 20 യുടെ ലക്ഷ്യം. വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ അഴിമതി നിറഞ്ഞതായിരിക്കുന്നു. ഇതു മാറ്റി മറിക്കും എന്നുള്ളതാണ് ജനങ്ങൾക്കു മുമ്പിൽ ട്വന്റി20 വെക്കുന്ന സന്ദേശം. എറണാകുളം ജില്ലയിൽ മുഴുവനായി മത്സരിക്കണോ സംസ്ഥാനത്തുടനീളം മത്സരിക്കണോ എന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.

ഏകാധിപത്യഭരണം എന്ന ആരോപണം ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന് കിറ്റക്സ് എം ഡി കൂടിയായ സാബു എം ജേക്കബ് പറഞ്ഞു. ഏകാധിപത്യഭരണം ആണെങ്കിൽ തങ്ങളെ ജനങ്ങൾ ജയിപ്പിക്കില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

അഭിമുഖത്തിനായി വീഡിയോ കാണുക –

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version