NEWS

പോണ്‍ വീഡിയോ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്തു; നടി അറസ്റ്റില്‍

പോണ്‍വീഡിയോ ചിത്രീകരിച്ച് സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത കേസില്‍ നടി അറസ്റ്റില്‍. വന്ദന തിവാരിയാണ് അറസ്റ്റിലായത്. മുംബൈ ക്രൈംബ്രാഞ്ചിലെ പ്രോപ്പര്‍ട്ടി സെല്ലാണ് നടിയെ അറസ്റ്റ് ചെയ്തത്.

രാജ്യത്ത് പോണ്‍ വീഡിയോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമെന്ന് നിലനില്‍ക്കെ താരം പോണ്‍ വീഡിയോ ചിത്രീകരിച്ചുവെന്നും അത് പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്തുവെന്നുമാണ് പോലീസ് പറയുന്നത്.

ഏക്ത കപൂര്‍ നിര്‍മിച്ച ഗന്ദിബാത് എന്ന വെബ്‌സീരിസിലെ നായികമാരില്‍ ഒരാളായി എത്തിയ വന്ദന 2012ലെ മിസ് ഏഷ്യബിക്കിനി മത്സരത്തിലെ വിജയിയാണ്. ഇഷ്‌ക്, ലഖ്‌നൗവി തുടങ്ങിയവയാണ് വന്ദനയുടെ മറ്റ് ചിത്രങ്ങള്‍.

Back to top button
error: