Lead NewsNEWS

പാലാ മണ്ഡലത്തിൽ തന്നെ മത്സരിക്കും, വിട്ടുവീഴ്ചയില്ലാതെ മാണി സി കാപ്പൻ

പാലാ മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ. ഇക്കാര്യം താൻ നേരത്തെ തന്നെ പറഞ്ഞതാണ്. ചർച്ചക്കായി പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിരുന്നു. എന്നാൽ സമയം ഇതുവരെ ലഭിച്ചിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. ശരത് പവാറുമായി തനിക്ക് നല്ല ബന്ധമാണ്. പവാറിനെ കാണാൻ തനിക്ക് ബുദ്ധിമുട്ട് ഇല്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി മാണി സി കാപ്പൻ വ്യക്തമാക്കി.

അതേസമയം പാലായുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡണ്ട് പീതാംബരൻ മാസ്റ്റർ പറഞ്ഞു. മാണി സി കാപ്പൻ പാർട്ടി വിട്ടു പോകില്ല. മുഖ്യമന്ത്രിയുമായി പ്രഫുൽ പട്ടേൽ ഫോണിൽ സംസാരിച്ചിരുന്നു എന്നും പീതാംബരൻ മാസ്റ്റർ വെളിപ്പെടുത്തി. മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ ഊഹാപോഹം മാത്രമാണെന്നും പീതാംബര മാസ്റ്റർ പറഞ്ഞു.

Back to top button
error: