പാലക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

പാലക്കാട് ആറു വയസുകാരനെ അമ്മ ശുചിമുറിയിൽ കഴുത്തറുത്തു കൊന്നു . പൂളക്കാട് സ്വദേശിനി ഷാഹിദ ആണ് ഈ ക്രൂരകൃത്യം ചെയ്തത്. ഷാഹിദയുടെ മൂന്നാമത്തെ മകൻ ആമിലിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. മൂന്നു മാസം ഗർഭിണിയാണ് ഷാഹിദ.

ഞായറാഴ്ച പുലർച്ചെ നാലു മണിക്കാണ് സംഭവം. ഷാഹിദ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. തൊട്ടടുത്ത വീട്ടിൽ നിന്നാണ് പോലീസിന്റെ നമ്പർ വാങ്ങിയത്. ഷാഹിദയുടെ ഭർത്താവ് സുലൈമാൻ ഇതിനുശേഷമാണ് വിവരം അറിയുന്നത് എന്നാണ് റിപ്പോർട്ട്.

ഷാഹിദയ്ക്ക് മാനസികപ്രശ്നമോ മറ്റ് പ്രശ്നങ്ങളോ ഉള്ളതായി അറിയില്ല എന്ന് നാട്ടുകാർ പറയുന്നു. ഷാഹിദ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

Exit mobile version