Lead NewsNEWS

വർമ്മ സാറിനോട് പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ, പി വി അൻവറിന്റെ മാസ് എൻട്രി

പി വി അൻവർ എം എൽ എയെ കാണാനില്ല എന്ന് വിവാദങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിൽ വീഡിയോ സന്ദേശവുമായി എംഎൽഎ. സീയാറ ലിയോണിൽ നിന്നാണ് പി വി അൻവറിന്റെ സന്ദേശം. അൻവർ ഘാനയിൽ ആണെന്ന അനുമാനത്തിൽ ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിൽ എംഎൽഎയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ എതിരാളികൾ ട്രോളുകൾ കൊണ്ട് നിറച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ മറുപടി.

പിവി അൻവർ എം എൽ എയുടെ ഫേസ്ബുക് പോസ്റ്റ്‌ –

എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന
പ്രിയപ്പെട്ട ഊത്ത്‌ കോൺഗ്രസുകാരേ..
മൂത്ത കോൺഗ്രസുകാരേ..
നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്‌..

ആദ്യമേ പറയാമല്ലോ..
ഞാൻ കാനയിലും കനാലിലുമൊന്നുമല്ല..
ഇപ്പോളുള്ളത്‌ ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ്.

ഇനി കാര്യത്തിലേക്ക്‌ വരാം..

രാഷ്ട്രീയം എന്റെ ഉപജീവന മാർഗ്ഗമല്ല..
അതിന്റെ പേരിൽ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.ജീവിതമാർഗ്ഗം ഏന്ന നിലയിൽ ഒരു പുതിയ സംരംഭവുമായി
ഇവിടെ എത്തിയതാണ്.പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്.ഈ രാജ്യത്തെ നിയമവ്യവസ്ഥകൾക്ക്‌ വിധേയമായി സർക്കാർ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്‌.നൂറോളം തൊഴിലാളികൾ ഒപ്പമുണ്ട്‌.

കൂടുതൽ വിശദമായി കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്‌..
(വീഡിയോ ആദ്യാവസാനം നിങ്ങൾ കാണണം.എങ്കിലേ പുതിയ തിരക്കഥകൾക്കുള്ള ത്രെഡ്‌ കിട്ടൂ.)

പൗഡർ കുട്ടപ്പന്മാർക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങൾക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്‌..

എല്ലാവരും അവിടൊക്കെ തന്നെ
കാണണം.

എന്നാൽ ശരി..
വർമ്മസാറിനോട്‌ പറഞ്ഞതേ
നിങ്ങളോടും പറയാനുള്ളൂ..😎

Back to top button
error: