LIFETRENDING

ആയിഷയെ കാണാന്‍ ദിലീപും കുടുംബവുമെത്തി

മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലെത്തിയ താരമാണ് നാദിര്‍ഷ. നടനായും ഗായകനായും സംഗീത സംവിധായകനായും തിളങ്ങിയ ശേഷണമാണ് നാദിര്‍ഷ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ബിബിന്‍ ജോര്‍ജ്-വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ തിരക്കഥയൊരുക്കിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രമാണ് നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്തത്.

പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങളും നാദിര്‍ഷ സംവിധാനം ചെയ്തു. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രം.

ഇപ്പോള്‍ താരത്തിന്റെ മകളുടെ വിവാഹത്തലേന്നുള്ള ചടങ്ങുകളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നാദിര്‍ഷയുടെ മൂത്തമകള്‍ ആയിഷയുടെ വിവാഹമാണ് ഫെബ്രുവരി 11-ാം തീയതി. ഇതിന് മുന്നോടിയായുള്ള ചടങ്ങുകളാണ് കഴിഞ്ഞ ദിവസം നടന്നത്. ചടങ്ങിലെ മുഖ്യാതിഥിയായി നടന്‍ ദിലീപും കുടുംബവും എത്തിയിരുന്നു.

ആയിഷയുടെ ഏറ്റവുമടുത്ത സുഹൃത്താുക്കളാണ് ദിലീപിന്റെ മകള്‍ മീനാക്ഷിയും നടിയായ നമിതാ പ്രമോദും. ഇരുവരും കല്യാണപ്പെണ്ണിനെ കാണാനെത്തിയിരുന്നു. ദിലീപിനൊപ്പം കാവ്യാ മാധവനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വ്യവസായി ലത്തീഫിന്റെ മകന്‍ ബിലാലാണ് ആയിഷയെ വിവാഹം കഴിക്കുന്നത്‌

Back to top button
error: