കുഞ്ഞുകുഞ്ഞാലി ലിറിക്കല്‍ വീഡിയോ എത്തി

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. നേരത്തെയിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

കെ.എസ് ചിത്ര ആലപിച്ച ഗാനത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് റോണി റാഫേലാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അഭിനയിക്കുന്നത് മകനായ പ്രണവ് മോഹന്‍ലാലാണ്. പ്രണവ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഗാനമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രഭു, അര്‍ജുന്‍, രഞ്ജി പണിക്കര്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങിയ വലിയ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. അനി ഐ വി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version