NEWS

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു അറസ്റ്റിൽ, ഈ മാസം 10 വരെ ഇടക്കാല ജാമ്യം

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു അറസ്റ്റിൽ. ഹലാൽ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്കരിക്കണമെന്ന് പ്രചാരണം നടത്തിയ കേസിലാണ് അറസ്റ്റ്.

മത സ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കൊച്ചി പറവൂർ പൊലീസാണ് കേസെടുത്തത്. ഹലാൽ സ്റ്റിക്കർ മാറ്റണമെന്നാവശ്യപ്പെട്ട് കളമശ്ശേരിയിലെ ബേക്കറി ഉടമയെ 4 ഹിന്ദുഐക്യവേദി പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരെ നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഹിന്ദുഐക്യവേദിയുടെ ലെറ്റർപാഡിൽ കടയിൽ പതിപ്പിച്ച ഹലാൽ സ്റ്റിക്കർ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കത്തുനൽകി. ഈ വിഷയത്തിൽ പരസ്യപ്രസ്താവനയുമായി ആർ വി ബാബു ഹിന്ദു ഐക്യവേദി പ്രവർത്തകരെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.ആർ വി ബാബുവിന് ഈ മാസം 10 വരെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

Back to top button
error: