മുഖ്യമന്ത്രിക്കെതിരായ ജാതീയ പരാമർശം, സുധാകരനെ ന്യായീകരിച്ചു മുല്ലപ്പള്ളിയും

മുഖ്യമന്ത്രിയെക്കുറിച്ച് കെ.സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ ജാതീയമായി ഒന്നുമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോവുമ്പോള്‍ മുഖ്യമന്ത്രിക്കു സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിനെയാണ് സുധാകരന്‍ വിമര്‍ശിച്ചത്. അതില്‍ ജാതീയമായി ഒന്നുമില്ല. വിഷയദാരിദ്ര്യം കൊണ്ടാണ് സിപിഎം ഇതു വിവാദമാക്കാന്‍ ശ്രമിച്ചത്.സിപിഎമ്മിന്റെ തൊഴിലാളി സ്‌നേഹം വെറും തട്ടിപ്പാണ്.തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് വേണ്ടി വാദിക്കുന്നത്.തൊഴിലാളി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത പാര്‍ട്ടിയാണ് സിപിഎം.ചങ്ങാത്തമുതാലളിത്വത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സിപിഎം നേതാക്കള്‍ക്ക് തൊഴിലാളികളുടെ പേര് ഉച്ചരിക്കാന്‍ അവകാശമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കണ്ണൂര്‍ രാഷ്ട്രീയത്തിന് ഒരു ശൈലിയുണ്ട്. അവിടെ സുധാകരന്‍ സിപിഎമ്മുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. കോണ്‍ഗ്രസിന്റെ ശക്തനായ പടയാളിയാണ് സുധാകരന്‍.അദ്ദേഹം നടത്തിയ പ്രസ്താവനയെ വ്യക്തിപരമായി കാണരുത്.മുഖ്യമന്ത്രി വളര്‍ന്ന സാഹചര്യത്തേയും ഇപ്പോഴത്തെ രീതിയേയും വിശദീകരിക്കുക മാത്രമാണ് സുധാകരന്‍ ചെയ്തത്. ഈ വിഷയത്തില്‍ വ്യഖ്യാനം നടത്തുന്നവര്‍ക്ക് ഗൂഢലക്ഷ്യമുണ്ട്. വസ്തുതാപരമായി മാത്രമാണ് സുധാകരന്‍ ഈ
സുധാകരന്‍ പറഞ്ഞതിനോടു വിയോജിപ്പു പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കളെല്ലാം തിരുത്തിയിട്ടുണ്ട്. അരൂര്‍ എംഎല്‍എ നിര്‍വ്യാജം ക്ഷമ പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് അവര്‍ പ്രതികരിച്ചത്. ഇപ്പോള്‍ നേതാക്കള്‍ക്കെല്ലാം കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

*****************

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version