നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ

നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 4 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും.

സമ്പദ്ഘടന തിരിച്ചു വരികയാണെന്ന് റിസർബാങ്ക് വിലയിരുത്തുന്നു. വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായതും ഗുണകരമായി വിലയിരുത്തപ്പെടുന്നു. ഇതുകൊണ്ടാണ് ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തേണ്ട എന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്.

അടുത്ത സാമ്പത്തിക വർഷത്തിൽ പത്തര ശതമാനത്തിന്റെ വളർച്ചയാണ് റിസർവ്ബാങ്ക് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം നിലവിൽ 5.2 ശതമാനത്തിൽ എത്തിയതും അനുകൂല ഘടകമായാണ് റിസർബാങ്ക് കാണുന്നത്.

Exit mobile version