NEWS

മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ ജേക്കബ് തോമസിനു സീറ്റ് നൽകാൻ സാധ്യത

മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. തൃശൂരിൽ ബിജെപി ദേശീയ അധ്യക്ഷൻ പങ്കെടുത്ത യോഗത്തിലാണ് ജേക്കബ് തോമസ് പാർട്ടി അംഗത്വം സ്വീകരിച്ചത്.

ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മൽസരിക്കാൻ താൽപ്പര്യമുണ്ടെന്ന് നേരത്തെ ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.

ജേക്കബ് തോമസ് എത്തുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി. മുൻ ഡിജിപി എന്നതും, ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട ആളാണ് എന്നതുമാണ് ജേക്കബ് തോമസിനെ ബിജെപിക്ക് അനുകൂലമാക്കുന്ന ഘടകങ്ങൾ.

Back to top button
error: