LIFETRENDING

”കുഞ്ഞു കുഞ്ഞാലി” യുടെ ലിറിക്കല്‍ വീഡിയോ ഫെബ്രുവരി 5ന് എത്തുന്നു


മോഹൻലാലിനെ നായകനാക്കി മലയാളത്തിന്റെ സ്വന്തം പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഫെബ്രുവരി അഞ്ചിന് പുറത്തിറക്കുന്നു. കുഞ്ഞുകുഞ്ഞാലി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം കെ.എസ് ചിത്രയാണ്. പത്മഭൂഷണ്‍ അവാർഡ് നേടിയ കെ എസ് ചിത്രയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ടാണ് അണിയറപ്രവർത്തകർ ഗാനം ഫെബ്രുവരി അഞ്ചിന് പുറത്തിറക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്. റോണി റാഫേൽ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. കേരളത്തിൽ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചുമണിക്കാണ് സൈന മ്യൂസിക്കിലൂടെ ഗാനം പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെ ഓരോ അഞ്ച് മിനിറ്റ് ഇടവേളകളിലായി ബാക്കി നാല് ഭാഷകളിലേയും ഗാനം എത്തും. ആന്റണി പെരുമ്പാവൂരും ഡോക്ടർ റോയ് സി ജെ യും സന്തോഷ് ടി കുരുവിളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ പ്രദർശനത്തിനെത്തേണ്ടിയിരുന്ന ചിത്രം കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു. ചിത്രം ഈ വര്‍ഷത്തെ ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Back to top button
error: