Lead NewsNEWS

പ്രകടന പത്രികയോട് നീതി പുലർത്തിയെന്ന് മുഖ്യമന്ത്രി,600 വാഗ്ദാനങ്ങളിൽ 570 എണ്ണം പൂർത്തിയാക്കി

പ്രകടന പത്രികയോട് എൽഡിഎഫ് സർക്കാർ നീതി പുലർത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതല്ല എന്ന അനുഭവം 2016 നു ശേഷം മാറിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പ്രമുഖ വ്യവസായികളും വ്യവസായ സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങളിൽ എന്തൊക്കെ ചെയ്തു എന്നത് പ്രോഗ്രസ് റിപ്പോർട്ടായി പുറത്തിറക്കാൻ എൽ ഡി എഫ് സർക്കാരിനായി.600 വാഗ്ധാനങ്ങളിൽ 570 എണ്ണം പൂർത്തിയാക്കി.30 എണ്ണം മാത്രമാണ് ബാക്കി.

ഇനി കേരളത്തിൽ എന്തൊക്കെ ചെയ്യാം എന്നത് പുതിയ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.അതിന് വ്യവസായികളുമായുള്ള ചർച്ച ഏറെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനം സർവതല സ്പർശിയും സാമൂഹിക നീതിയിൽ അടിസ്ഥാനമാക്കിയുള്ളതുമാണ്.
കേരളത്തിന് എവിടെയും തലയുയർത്തി നിൽക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഐ ടി മേഖലയിൽ ലോകം ശ്രദ്ധിക്കുന്ന വളർച്ചയിലേക്കാണ് കേരളം പോകുന്നത്.വ്യവസായ മേഖലയിൽ കേരളം ഇനിയും വളർച്ച കൈവരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Back to top button
error: