Lead NewsNEWS

“ആണും പെണ്ണും അടച്ചിട്ട റൂമിൽ കുറ്റിയിട്ടിരുന്നാൽ അവിഹിതം ആകില്ല”

ആണും പെണ്ണും അടച്ചിട്ട റൂമിൽ കുറ്റിയിട്ടിരുന്നാൽ അവിഹിതം ആകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വനിതാ കോൺസ്റ്റബിളുമായി ആംഡ് റിസർവ് പോലീസ് കോൺസ്റ്റബിളിനെ അടച്ചിട്ട റൂമിൽ കണ്ടെത്തിയതിനെത്തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കിയ കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിർണായക വിധി.

ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടിക്ക് സമൂഹ മനസ്സിലെ ഇത്തരം തെറ്റായ ബോധങ്ങൾ കാരണമാകരുതെന്ന് കോൺസ്റ്റബിളിനെ പുറത്താക്കിയ ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ജസ്റ്റിസ് ആർ സുരേഷ് കുമാർ വിധിച്ചു.1998 ൽ ആണ് കെ ശരവണ ബാബു എന്ന കോൺസ്റ്റബിളിനെ വനിതാ കോൺസ്റ്റബിളുമായി ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്.

വീടിന്റെ ചാവി വാങ്ങാൻ വേണ്ടിയാണ് വനിതാ കോൺസ്റ്റബിൾ തന്റെ ക്വാർട്ടേഴ്സിൽ വന്നത് എന്ന് ശരവണ കോടതിയെ ബോധിപ്പിച്ചു. എന്നാൽ അയൽവാസികൾ സംഘടിച്ചെത്തി വാതിലിൽ മുട്ടുക ആയിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമാണെന്ന് പിന്നീട് ആരോപണമുയർന്നു. ഈ ആരോപണമാണ് ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്.

Back to top button
error: