കോവിഡ് ബാധിച്ച് മരിച്ചത് 162 ഡോക്ടർമാർ എന്ന് സർക്കാർ, 734 എന്ന് തിരുത്തി ഐ എം എ

കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 162 ഡോക്ടർമാർ എന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചതിൽ ഞെട്ടൽ രേഖപ്പെടുത്തി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതുമായി ബന്ധപ്പെട്ട് ഉന്നതാധികാരസമിതിയുടെ കാര്യങ്ങൾ പരിശോധിച്ച് കൃത്യമായ ഡാറ്റ പുറത്തു വിടണമെന്ന് ഐഎംഎ അഭ്യർത്ഥിച്ചു. മരണമടഞ്ഞവർക്ക് വേണ്ട ആദരം നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയാണ് പാർലമെന്റിൽ ആരോഗ്യ പ്രവർത്തകരുടെ കണക്ക് അവതരിപ്പിച്ചത്. 162 ഡോക്ടർമാർ, 107 നേഴ്സുമാർ, 44 ആശാവർക്കർമാർ എന്നിവരാണ് കോവിഡ് പ്രതിരോധ യുദ്ധത്തിൽ മരണത്തിന് കീഴടങ്ങിയത് എന്നാണ് ആരോഗ്യ സഹമന്ത്രി സഭയെ അറിയിച്ചത്.

എന്നാൽ കേന്ദ്രത്തിന്റെ ഈ കണക്ക് ഐഎംഎ തയ്യാറാക്കിയ കണക്കുമായി ഒത്തു പോകുന്നില്ലെന്ന് കാണിച്ച് ഐഎംഎ പ്രസിഡന്റ് ജെ എ ജയലാൽ ആരോഗ്യ സഹമന്ത്രിയ്ക്ക് കത്തയച്ചു. 736 ഡോക്ടർമാരാണ് കോവിഡ് ബാധിച്ച് മരിച്ചത് എന്നാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. മരിച്ച 25 ഡോക്ടർമാർ 35 വയസിൽ താഴെയുള്ളവരാണ് എന്നും ഐഎംഎ ചൂണ്ടിക്കാണിക്കുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version