LIFETRENDING

ബ്ലാസ്റ്റേഴ്സ് വീണ്ടും പടിക്കൽ കലമുടച്ചു, മുംബൈക്കെതിരെയും തോൽവി

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. ഇന്ന് തോറ്റത് മുംബൈ സിറ്റി എഫ്സിക്കെതിരെ. ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം രണ്ടു ഗോൾ വഴങ്ങിയാണ് തോൽവി. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ പൂർണമായും നിലച്ച മട്ടായി.

ആദ്യപകുതിയുടെ ഇരുപത്തിയേഴാം മിനിറ്റിൽ സഹലിന്റെ കൃത്യമായ കോർണറിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഹെഡ്ഡറിലൂടെ വിൻസൺ ഗോമസ് പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതി ആരംഭിച്ച് 25 സെക്കൻഡിനുള്ളിൽ തന്നെ മുംബൈ സമനില കണ്ടെത്തി. ബിപിൻ സിങ് ആണ് മുംബൈയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. 65 ആം മിനിറ്റിൽ ലെ ഫോൺഡ്രെയെ കോസ്റ്റ ബോക്സിൽ വീഴ്ത്തിയതിനു മുംബൈയ്ക്ക് പെനാൽറ്റി ലഭിച്ചു.ഫോൺഡ്രെ അത് ഗോൾ ആക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഗോളെന്നുറച്ച ഏഴോളം അവസരങ്ങൾ രക്ഷപ്പെടുത്തിയ മുംബൈ ഗോൾകീപ്പർ അമരീന്ദർ ആണ് ഹീറോ ഓഫ് ദ മാച്ച്.

Back to top button
error: